Sara Teasdale 14 - പുഴപറയും കഥ Poem by Unnikrishnan Sivasankara Menon

Sara Teasdale 14 - പുഴപറയും കഥ

Rating: 5.0


(A Malayalam Translation of the poem of Sara Teasdale 'The River')

പുഴപറയും കഥ

വെയിൽ കായും സമതലങ്ങളിൽ നിന്ന് വന്നു ഞാൻ,
തേടിയതോ തുറന്ന മഹാസമുദ്രം.
കാരണം, ആ നരച്ച സാഗരവിശാലതയിൽ
എന്റെ ശാന്തി എന്നെത്തേടി വരുമെന്ന് ഞാൻ കരുതി.

അവസാനം മഹാജലധിയിൽ ഞനെത്തുമ്പോൾ
കണ്ടു ഞാൻ അത് കറുത്തുവന്യമായ്.
കാറ്റൊഴിഞ്ഞ തടങ്ങളോട് ഞാനൊച്ചയിട്ടു
'കരുണ ചെയ്യൂ, എന്നെ തിരിച്ചെടുക്കൂ.'

പക്ഷേ, വൻതിരകൾ ദാഹത്തോടെ കരയിലേക്കോടി-
ക്കയറി, ഉപ്പോളങ്ങൾ എന്നെ കുടിച്ചുതീർത്തു,
പുതുമഴപോൽ പുത്തനായിരുന്ന ഞാ-
നിപ്പോൾ കടലുപ്പുകയ്പായിത്തീർന്നു.

COMMENTS OF THE POEM
Unnikrishnan E S 20 January 2022

Usually, Teasdale is forthright in her writing. Rarely does she resort to metaphorical poetry. Here is one.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success