Sara Teasdale 02 - വരും, മൃദുലമാമൊരു വർഷം Poem by Unnikrishnan Sivasankara Menon

Sara Teasdale 02 - വരും, മൃദുലമാമൊരു വർഷം

Rating: 5.0

2. വരും, മൃദുലമാമൊരു വർഷം

(Translation of the poem ' There Will Come Soft Rain')

മൃദുവായൊരു മഴ ചാറി വരും,
പുതുമണ്ണിൻ സുഗന്ധവും
മിന്നും കുരലോടെ വട്ടം ചുറ്റി -
പ്പാറും ചന്തക്കുരുവികളും;

രാവിൽ കുളത്തിൽ പാടും തവളകളും
വിറപൂണ്ട ധവളിമയിൽ മുങ്ങി
കാട്ടു പ്ളം മരങ്ങളും;

അഗ്നിച്ചിറകുകളോടെ കുരുവികൾ
കുഞ്ഞുവേലിക്കമ്പിയിലിരുന്ന്
തങ്ങളുടെ ഭ്രമങ്ങൾക്ക് ഈണമിടും;

ഇവരാരു, മെന്നാൽ ഈ മഹാ-
യുദ്ധത്തെക്കുറിച്ചറിയുന്നേയില്ല;
അതു തീർന്നോ എന്നവർ ശ്രദ്ധിക്കുന്നുമില്ല;

കിളികൾക്കോ മരങ്ങൾക്കോ,
ആർക്കും, മനുഷ്യവംശം തന്നെ
മുടിഞ്ഞുപോയാലും ഒന്നുമില്ല;

നാമെല്ലാം തുലഞ്ഞുപോയിരുന്നാലും
രാ പുലരുമ്പോൾ ഉണർന്നെണീക്കുന്ന
വസന്തം സ്വയം അതറിയുകയേയില്ല.

Sara Teasdale 02 - വരും, മൃദുലമാമൊരു വർഷം
POET'S NOTES ABOUT THE POEM
(In this poem, while speaking about nature, Teasdale also alludes to war. ‘There Will Come Soft Rains' was written during the 1918 German Spring Offensive during the First World War.)
COMMENTS OF THE POEM

'There Will Come Soft Rains' is included in the poetry collection Flame and Shadow of Sara Teasdale. The poem critiques the true impact of war as unimportant by emphasizing that humans are just one part of nature and that wars do not really change anything

0 0 Reply
Unnikrishnan E S 20 January 2022

In this poem, while speaking about nature, Teasdale also alludes to war. poignant writing

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success