(Malayalam Translation of Poem 'Alone' by Sara Teasdale)
തനിയെ
തനിച്ചാണു ഞാൻ, പ്രണയാതുരയെങ്കിലും,
ഞാൻ കൊണ്ടതും കൊടുത്തതുമെല്ലാമിരിക്കിലും.
എന്നോടു നിനക്കുള്ളീയാർദ്രതയെങ്കിലും, ചില നേരങ്ങളിൽ
ജീവിക്കാനെനിക്കില്ല തെല്ലുമാഹ്ളാദം.
തനിച്ചാണു ഞാൻ, ഈ നരച്ചു തളർന്നോരുലകിൻ
ഉത്തുംഗതമമാം ശിഖരത്തിലെത്തി നില്ക്കുംപോൽ.
ചുഴലും ഹിമമാണെനിക്കു ചുറ്റിനും
മുകളിൽ അനന്തമായ് വിടരും ശൂന്യാകാശം.
മറഞ്ഞുപോയ് ഭൂമി, മാഞ്ഞൂ സ്വർഗ്ഗവും,
മൃതരായതിനാൽ തനിച്ചല്ലാതായ്ത്തീർന്നവർ തൻ
ശാന്തിയിൽ നിന്നെന്നെക്കാത്തീടുവാൻ
എനിക്കെന്നാത്മാഭിമാനം മാത്രം.
This poem has not been translated into any other language yet.
I would like to translate this poem
A rare poem of Sara Teasdale, on loneliness. Beautiful.