(Malayalam Translation of Poem 'A Prayer' by Sara Teasdale)
ഞാൻ മരിക്കുമ്പോൾ, അറിയിക്കേണമെന്നെ
ചാട്ടവാറുപോൽ ദംശിക്കുമെങ്കിലു-
മെനിക്കിഷ്ടമായിരുന്നു വീശി-
യടിക്കും മഞ്ഞിനെയെന്നതും;
മോഹനവസ്തുക്കളെയെല്ലാം ഞാൻ
പ്രണയിച്ചിരുന്നുവെന്നതും, അവതൻ ദംശനങ്ങൾ
സാഹ്ലാദമതിക്തമാമധരങ്ങളാൽ
സ്വീകരിക്കാൻ ഞാൻ ശ്രമിച്ചിരുന്നുവെന്നതും;
എന്റെയെല്ലാ ശക്തിയോടെയും,
ജീവന്റെ മുഴുവൻ ആഴത്തിലുമകലത്തിലും,
എൻഹൃദയമുടയുന്നെങ്കിലങ്ങിനെയാകട്ടെ,
ഞാൻ സ്നേഹിച്ചിരുന്നുവെന്നതും;
ഓരോന്നിനുമേറ്റവും ചേർന്ന ഈണങ്ങളിട്ടു ഞാൻ
കുഞ്ഞുങ്ങൾ പാടുംപോൽ പാടിയിരുന്നുവെന്നതും
ജീവിതത്തെ ഞാൻ പ്രണയിച്ചിരുന്നത്
ജീവിതത്തിന്നുവേണ്ടി മാത്രമായിരുന്നുവെന്നതും.
This poem has not been translated into any other language yet.
I would like to translate this poem
Although the the theme of this poem is post-death, it speaks of sublime love. Very romantic.