(Malayalam Translation of Poem 'A Winter Night' by Sara Teasdale)
ഒരു ശീതകാലരാവ്
എന്റെ ജനൽച്ചില്ലുകൾ തുഷാരനക്ഷത്രഖചിതം
ഇന്നീരാവിൽ ഉലകൊക്കെ അതിശീതമമരുന്നു,
ക്രൂരനാണിന്നുചന്ദ്രൻ; കാറ്റാകട്ടെ, യിരുതല-
മൂർത്തോരു ഖഡ്ഗം, പ്രഹരോദ്യുക്തം.
അങ്ങുമിങ്ങും നടന്നു രാവു തീർക്കും ഭവനരഹിതരാം
യാചകരോടൊക്കെയും ഈശ്വരൻ കരുണ കാട്ടട്ടെ.
വഴിവിളക്കുവെട്ടമുള്ള മഞ്ഞുതെരുവുകളിൽ
നടന്നു രാക്കഴിക്കും ദരിദ്രരോടും അവൻ ദയകാട്ടട്ടെ.
എന്റെ മുറിയാകട്ടെ, ഒരിറ്റു ജൂൺമാസം പോലിരിക്കുന്നു
ഇളം ചൂടുള്ളതും മടക്കുമടക്കു തിരശ്ശീലകളാൽ ആവൃതവും.
എന്നാലെവിടെയോ, ഭവനരഹിതനാമൊരു കുഞ്ഞെന്നപോൽ
അതിശൈത്യത്തിലെൻ ഹൃദയം വിതുമ്പുന്നു.
This poem has not been translated into any other language yet.
I would like to translate this poem
Most of Teasdale's poems are romantic and revolves around her woes. But this poem shows her concern for the poor and homeless. She sympathises with their plight in a winter night.