ഞാൻ നിന്റേതല്ല
(Malayalam Translation of Poem "I Am Not Yours" by Sara Teasdale)
നിന്റേതല്ല ഞാൻ, നിന്നിലലിഞ്ഞുനഷ്ടമായതുമില്ല,
അലിഞ്ഞുപോയില്ല, ഞാൻ കൊതിക്കുന്നുവെങ്കിലും
അലിയണം, മദ്ധ്യാഹ്നത്തിൽ തെളിച്ച തിരി പോലെ
അലിയണം, ഒരു തുഷാരശകലം കടലിലെന്നപോൽ.
നീയെന്നെ പ്രണയിക്കുന്നു, എനിക്കോ നീയിന്നും
ഭാസുരസുന്ദരമാം ഒരു ആസക്തി; ഞാൻ, എന്നാൽ ഞാൻ തന്നെ,
പ്രകാശപൂരത്തിലലിഞ്ഞില്ലാതെയാകുമൊരു തരി വെട്ടം പോൽ
നിന്നിലലിഞ്ഞുചേരാൻ കൊതിക്കുന്നു ഞാൻ.
എന്നെ നിൻ പ്രേമത്തിൻ ആഴത്തിലാഴ്ത്തുവിൻ, എൻ
ബോധം കെടുത്തുവിൻ, എന്നെ ബധിരയുമന്ധയു-
മാക്കിക്കൊൾവിൻ, നിൻ പ്രണയക്കൊടുങ്കാറ്റിൽ പാറിപ്പറ-
ന്നിരച്ചാർക്കും കാറ്റിലൊരു കൈത്തിരിയാകട്ടെ ഞാൻ.
This poem has not been translated into any other language yet.
I would like to translate this poem
Very romantic. Teasdale's true self.