Sara Teasdale 09 - കൈമാറ്റക്കച്ചവടം Poem by Unnikrishnan Sivasankara Menon

Sara Teasdale 09 - കൈമാറ്റക്കച്ചവടം

Rating: 5.0

കൈമാറ്റക്കച്ചവടം
(A Malayalam Translation of the poem 'Barter' by Sara Teasdale)

ജീവിതത്തിന് വില്ക്കാനുള്ളത് തന്റെ മനോഹാരിതയാണ്,
സുന്ദരവും ഉജ്ജ്വലവുമായ വസ്തുക്കളെല്ലാം:
പാറക്കെട്ടിലലച്ച് ധവളമയമാകുന്ന നീലയലകൾ,
ആടിയുലഞ്ഞ് ഗാനാലാപത്തോടുയരുമനലനാളങ്ങൾ,
അത്ഭുതം ഒരു കോപ്പയിലെന്ന പോലെ മുഖങ്ങളിൽ
കോരിനിറച്ച് മേലോട്ട് നോക്കുന്ന കുഞ്ഞുങ്ങൾ.

ജീവിതത്തിന് മനോഹാരിതയാണ് വില്ക്കാനുള്ളത്:
പൊന്നിൻ വളവുകൾപോൽ ലോലസ്നിഗ്ദ്ധസുഗമമാം സംഗീതം,
മഴയിൽ പൈൻമരങ്ങൾ പൊഴിക്കും സുഗന്ധം,
നിന്നെ പ്രണയിക്കും നയനങ്ങൾ, പൊതിയും കരങ്ങൾ,
നിന്നാത്മാവിന് നിശ്ചലാഹ്ലാദമേകുന്ന,
രാവുകളെ താരാകീർണ്ണമാക്കുന്ന പുണ്യചിന്തകൾ.

നിനക്കുള്ളതെല്ലാം ഈ മനോഹരിതക്ക് പകരമായിക്കൊടുത്ത്
അത് വാങ്ങിക്കൊള്ളൂ, വിലയെന്തെന്ന് നോക്കേണ്ട.
സംഗീതസാന്ദ്രമാം ഒരൊറ്റ മണിക്കൂർ ശ്വേതശാന്തിക്ക് പകരമായ്
കലഹത്തിൽ നഷ്ടമായ അനേകവർഷങ്ങൾ കൊടുക്കാം.
ഹർഷോന്മത്തമാം ഒരൊറ്റ ശ്വാസത്തിന് പകരമായ് നീയെന്തെല്ലാ-
മായിരുന്നുവോ അതെല്ലാം; എന്താണായേക്കാവുന്നത്, അതും.

COMMENTS OF THE POEM
Unnikrishnan E S 20 January 2022

A profound aesthetically enchanting poem.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success