Sara Teasdale 106 - വേദന Poem by Unnikrishnan Sivasankara Menon

Sara Teasdale 106 - വേദന

Rating: 5.0

തിരകൾ കടലിന്റെ വെളുത്ത പെൺമക്കളല്ലോ
മഴത്തുള്ളികൾ മഴയുടെ കുഞ്ഞുങ്ങളും,
എന്നാൽ നിറംമങ്ങിപ്പോയ എൻ ദേഹത്തിന്
ഈ വേദന പോലുള്ളോരമ്മ എന്തുകൊണ്ടാണുണ്ടായത്?
നക്ഷത്രങ്ങളുടെ മാതാവാണല്ലോ രാത്രി
നുരയുടെ അമ്മ കാറ്റും
പ്രപഞ്ചം മനോഹാരിതയാൽ തുളുമ്പുകയാണ്
എന്നാൽ ഞാൻ വീട്ടിനകത്തുതന്നെ ഇരിക്കണം.

COMMENTS OF THE POEM

To enjoy Nature's beauty one needs to be with it. But the poet is incapacitated by her nagging pain to move out

0 0 Reply

Pain is a constant follower of man

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success