Sara Teasdale 115 - പൂവാടി Poem by Unnikrishnan Sivasankara Menon

Sara Teasdale 115 - പൂവാടി

Rating: 5.0

ശരത്കാലത്തിൽ ക്ഷീണിച്ചുപോയ
ഒരു പൂവാടിയാണെൻഹൃദയം.
ഭാരിച്ച ഇരുണ്ട് വളഞ്ഞ ആസ്റ്ററുകളും
ഡാലിയകളും നിറഞ്ഞ ഒരു പൂന്തോട്ടം
ശരത്കാലത്തിലെ മങ്ങിയ വെയിലിൽ
തോട്ടം ഏപ്രിൽമാസത്തെ ഓർക്കുകയാണ്-
നനച്ചുകുതിർക്കുന്ന മഴയും മിന്നൽപോലെ
ഞൊടിയിടയിൽത്തീരുന്ന തെളിഞ്ഞ മഞ്ഞുവീഴ്ചയും;
പ്രഭാതത്തിലെ തണുത്ത കാറ്റിലാടുന്ന ഡാഫൊഡിലുകളും
മഴവെള്ളം നിറഞ്ഞ തൂലിപ്പുകളുടെ സ്വർണ്ണചഷകങ്ങളും-
ഇനി പൂവാടി മഞ്ഞുവീണ് നിശ്ശബ്ദമാക്കപ്പെടും
വൈകാതെതന്നെ മറക്കപ്പെടുകയും ചെയ്യും
അതേ, ഏവരും മറന്നു പോകതന്നെ ചെയ്യും.
നിർജ്ജീവമായ ഹേമന്തത്തിനു ശേഷം
മധുമാസം വീണ്ടും വരില്ലേ?

ശരത്കാലത്തിൽ ക്ഷീണിച്ചുപോയ
ഒരു പൂവാടിയാണെൻഹൃദയം.

This poem is Malayalam Translation of the poem "The Garden" by Sara Teasdale

Wednesday, June 19, 2024
Topic(s) of this poem: lonely
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success