Sara Teasdale 121 - കണ്ടുമുട്ടൽ Poem by Unnikrishnan Sivasankara Menon

Sara Teasdale 121 - കണ്ടുമുട്ടൽ

Rating: 5.0

എനിക്ക് സന്തോഷമാണ്
സന്തോഷം തന്നെയാണ്
ഇന്നു ഞാൻ എൻ പ്രണയം കണ്ടെത്തി
തിരക്കേറിയ വീഥിയിലൂടെ അദ്ദേഹം വരുകയായിരുന്നു
ചിരിച്ചുല്ലസിക്കുന്ന പെണ്ണുങ്ങൾക്കിടയിലൂടെ,
കടന്നുപോകുന്നതിനു മുമ്പായി അദ്ദേഹം
എന്നോട് പുഞ്ചിരിക്കയും സംസാരിക്കയും ചെയ്തു.
എന്റെ തൊണ്ട സന്തോഷംകൊണ്ട് അടഞ്ഞുപോയി
എനിക്ക് ഒരു വാക്കുപോലും തിരിച്ചുപറയാനായില്ല
എന്റെ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു
ഇത്ര വേഗത്തിൽ, അദ്ദേഹം അത് കേട്ടിരിക്കണം.
അദ്ദേഹം കടന്നുപോയപ്പോൾ ഞാൻ വിറയ്ക്കുകയായിരുന്നു
ഭയചകിതയായ ഒരു പക്ഷിയെപ്പോലെ.
വഴിയരികിൽ കാത്തുനില്ക്കുന്ന ഒരു പൂക്കാരിപ്പെൺകുട്ടി-
യായിരുന്നെങ്കിൽ എന്ന് ഒരുവേള ഞാനാഗ്രഹിച്ചു-
എന്റെ പൂക്കൾ മുഴുവൻ ഞാനദ്ദേഹത്തിന് സമ്മാനിക്കുമായിരുന്നു
അങ്ങിനെ എന്നും അദ്ദേഹത്തെ കാണുകയുമാകാമായിരുന്നു.

വഴിയരികിൽ കാത്തുനില്ക്കുന്ന ഒരു പൂക്കാരിപ്പെൺകുട്ടി-
യായിരുന്നെങ്കിൽ എന്ന് ഒരുവേള ഞാനാഗ്രഹിച്ചു!


This poem is Malayalam Translation of the poem "The Meeting" by Sara Teasdale

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success