Sara Teasdale 122 - ഒരു ഗാനം Poem by Unnikrishnan Sivasankara Menon

Sara Teasdale 122 - ഒരു ഗാനം

Rating: 5.0

ഏതോ പുരാതന പ്രണയകഥയിലെ
കുന്തമുനയുടെയും കപ്പൽച്ചുക്കാന്റെയും തിളക്കമിഷ്ടപ്പെടുന്ന
അപൂർവ്വയായ രാജ്ഞിയെപ്പോലെയാണവൾ.
ആർതർ രാജാവിന്റെ കാലത്തെ ഒരു തന്ത്രിവാദ്യവാദകൻ
അവളെ പ്രശംസിക്കാൻ ഒരു നൂറ് വിശേഷണങ്ങൾ പ്രയോഗിച്ചിരിക്കാം
സ്നേഹവിനയങ്ങളുടെ ചക്രവർത്തിനി -
ഓ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, എന്റെ ഹൃദയമേ,
മമ ജീവിതമേ.

അവളുടെ തലമുടി കിരീടം പോലെ മെടഞ്ഞിരുന്നു
സ്വർണ്ണത്തിൽ മെടഞ്ഞ കിരീടം അതിനേക്കാൾ ഭംഗിയുള്ളതാവില്ല.
രാജ്ഞിയുടെ അന്തസ്സിനൊത്തതായിരുന്നു, പുരുഷന്മാർക്ക് മനസ്സിലാക്കാവുന്നതിലും സുന്ദരമായ ആ വദനത്തിൽ
എപ്പോഴും പ്രകാശിക്കാൻ തയ്യാറായിരുന്ന അവളുടെ പുഞ്ചിരി.
ഓ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, എൻ ഹൃദയമേ,
മമ ജീവിതമേ.

അവൾ അതീവ ദയാലുവൊന്നുമല്ല, എനിക്കറിയാം;
പണ്ടുകാലത്ത് രാജ്ഞിമാർ മഹാമനസ്കരായിരുന്നു,
കഷ്ടം!
വിനെഫിയാരാജ്ഞി ലാൻസെലോട്ടിന് പലപ്പോഴും
മധുചുംബനങ്ങളേകുമായിരുന്നത്രെ; എനിക്കും ആഗ്രഹം...
അദ്ദേഹത്തെപ്പോലെ പ്രണയിക്കപ്പെട്ടിരുന്നെങ്കിലെന്ന്
കൊതിക്കുന്നുണ്ട് ഞാൻ.
ഓ! ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, മമ ഹൃദയമേ, മമ ജീവിതമേ.


This poem is Malayalam Translation of the poem Song II by Sara Teasdale.

Wednesday, June 26, 2024
Topic(s) of this poem: history,love
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success