Sara Teasdale 132 - ഹംബോഗ് Poem by Unnikrishnan Sivasankara Menon

Sara Teasdale 132 - ഹംബോഗ്

Rating: 5.0

ഞാൻ വീട്ടിലെത്തും ദിനത്തിൽ
എന്തെന്നോടു ചൊല്ലും നീ?
നുരപോലെ ലഘുവാം വാക്കുകൾ
ചിതറും ജലബിന്ദുപോൽ നിൻ സ്മേരവും?
എങ്കിലും നിനക്കിഷ്ടമുള്ളതെല്ലാം ചൊല്ലണം
വീട്ടിൽ ഞാനെത്തും നാളിൽ;
നുരച്ചാർത്തിനുകീഴെ അലയടിക്കും
അനന്തമഗാധമാം മഹാസമുദ്രം മുഴുവൻ
നിൻ വാക്കുകളിൽ എനിക്കു കേൾക്കാനാകും.

This is Malayalam Translation of the poem "Hamburg" by Sara Teasdale.

Wednesday, July 17, 2024
Topic(s) of this poem: ocean
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success