Sara Teasdale 18 - നക്ഷത്രങ്ങൾ Poem by Unnikrishnan Sivasankara Menon

Sara Teasdale 18 - നക്ഷത്രങ്ങൾ

Rating: 5.0

A Malayalam Translation of the poem "Stars" by Sara Teasdale


നക്ഷത്രങ്ങൾ

തനിച്ചീ രാവിൽ
ഇരുണ്ടൊരു കുന്നിൻ മുകളിൽ
എനിക്കു ചുറ്റും പൈൻ മരങ്ങൾ
സുഗന്ധം വീശിക്കൊണ്ട്, അനക്കമില്ലാതെ,

തലക്കുമീതെ
വിൺനിറയെ താരങ്ങളും:
വെളുത്തവ, പുഷ്യരാഗമഞ്ഞയും
ഈറൻ ചുവപ്പും;

യുഗങ്ങളായി
അക്ഷീണം അവിഷമം മിടിക്കും
അഗ്നി ഹൃദയത്തോടെ
എണ്ണമറ്റ താരകൾ.

വലിയൊരു മലക്ക് മുകളിലെന്ന പോൽ
വിൺതാഴികക്കുടത്തിനു മേലെ
സുരക്ഷിതമായി, അനക്കമില്ലാതവ
മാർച്ച്ചെയ്യുന്നത് ഞാൻ നിരീക്ഷിക്കയാണ്.

ആ രാജകീയ രംഗത്തിന്
ദൃക്സാക്ഷിയാവാൻ കഴിഞ്ഞതിൽ
ഞാനാണ് ആദരിക്കപ്പെടുന്നതെന്ന്
ഞാൻ തിരിച്ചറിയുന്നു.

COMMENTS OF THE POEM
Unnikrishnan E S 20 January 2022

A rare piece on the alluring nature.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success