Sara Teasdale 20 - ഒരു ഭ്രമം Poem by Unnikrishnan Sivasankara Menon

Sara Teasdale 20 - ഒരു ഭ്രമം

Rating: 5.0

This is a translation of the poem 'A Fantasy ' by Sara Teasdale

ഒരു ഭ്രമം

അവളുടെ ശബ്ദം
ശാന്തി തനിയെ വിളയാടുന്ന
ദൂരത്തുള്ള നിശ്ശബ്ദവനങ്ങളിലെങ്ങോ
കല്ലിൽ തെളിവെള്ളമിറ്റിറ്റു വീഴും പോൽ മധുരം.

അവളുടെ ചിന്തകൾ
ശാന്തി തനിച്ചിരുന്ന് സ്വപ്നം കാണുന്ന
ക്ഷേത്രകമാനങ്ങൾക്കു കീഴെ പവിത്രമാ-
മരുവികളിൽ പൂത്തുനില്ക്കും താമര പോലെ.

അവളുടെ ചുംബനങ്ങൾ
ശാന്തി ഉറക്കമാകുന്ന പേർസ്യൻ പുന്തോട്ടത്തിൽ
സന്ധ്യക്കാഴം വളരുമ്പോൾ
തിളങ്ങും പനിനീർ പുഷ്പങ്ങൾ പോൽ.

Thursday, November 25, 2021
Topic(s) of this poem: fantasy
COMMENTS OF THE POEM
Unnikrishnan E S 20 January 2022

As we have seen before, Sara Teasdale writes mostly about ‘I' and ‘my' and ‘we' and ‘us'… This is stranger about ‘she'. Beautiful.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success