This is a translation of the poem 'A Little While' by Sara Teasdale
ഒരിത്തിരി നേരം
ഞാൻ പോയിക്കഴിഞ്ഞൊരിത്തിരി നേരം, എനിക്കുപിന്നാലെ-
യെൻ ജീവിതം സംഗീതത്തിൽ ജീവനോടിരുന്നേക്കാം
തിര നിറകടലിലലിഞ്ഞുചേർന്നിട്ടും,
നുര മുകളിലലയുന്നതുപോലെ.
നുരകൾ സ്വഗൃഹമായ ഒന്നുമില്ലായ്മയിലേക്ക് മടങ്ങും മുന്പ്
പ്രഭയിലിത്തിരിനേരം ജീവിച്ചിരുന്ന ശേഷം
അവരുടെ തിളങ്ങുന്ന അതിലോലത്വമോടെ
ഈ രാവും പകലും ഗാനങ്ങളിൽ എരിഞ്ഞുതീരും.
This poem has not been translated into any other language yet.
I would like to translate this poem
The most profound fact of life, expressed most poetically and metaphorically.