(Malayalam Translation of Sara Teasdale's poem 'I Shall Not Care')
ഞാൻ ഗൗനിക്കില്ല, തെല്ലും
ഞാൻ മരിച്ചുകഴിഞ്ഞ്, വെയിൽ പുഞ്ചിരിക്കും ഏപ്രിൽ മാസം
മഴ നനഞ്ഞ അവളുടെ ചികുരഭാരം എനിക്കുമീതെ കുടയുമ്പോൾ
തകർന്ന ഹൃദയമോടെ നീ എനിക്കുമേൽ ചായുമെങ്കിലും
തെല്ലും ഞാൻ ഗൗനിക്കുകില്ല.
എനിക്കപ്പോൾ സമാധാനമുണ്ടാകും, മഴ ശാഖകളെ വളയ്ക്കുമ്പോൾ
ഇല നിറഞ്ഞ ശാഖികൾ ശാന്തരായിരിക്കും പോലെ;
തന്നെയുമല്ല, ഇപ്പോൾ നീയിരിക്കുന്നതേക്കാൾ
നിശ്ശബ്ദയും നിർവ്വികാരയുമായിരിക്കും ഞാനപ്പോൾ.
This poem has not been translated into any other language yet.
I would like to translate this poem
This short profound poem translates the deep melancholy feeling affected the heart of the poet.