Sara Teasdale 24 - സമാധാനം Poem by Unnikrishnan Sivasankara Menon

Sara Teasdale 24 - സമാധാനം

Rating: 5.0

This is a translation of the poem 'Peace' by Sara Teasdale


സമാധാനം

ശാന്തി എന്നിലേക്ക് ഒഴുകിയെത്തുന്നു, വേലിയേറ്റത്തിൽ
കടൽത്തീരത്തിലെ തടാകത്തിലേയ്ക്കെന്ന പോൽ;
ഇനിയെന്നേക്കും ഇത് എനിക്കുള്ളതാണ്,
കടൽപോൽ വേലിയിറക്കത്തിൽ തിരിച്ചൊഴുകില്ലിത്.

തെളിവാനത്തെ ആരാധിക്കും
നീലത്തടാകം ഞാൻ തന്നെ
എന്റെ പ്രത്യാശ സ്വർഗ്ഗത്തോളം ഉയരെയാണ്
അതെല്ലാം നിന്നിലാണല്ലോ നിറവേറുന്നത്.

അസ്തമയസൂര്യൻ എരിഞ്ഞു തീരുമ്പോൾ
ഞാനാണാ സ്വർണ്ണത്തടാകം--
അത്യഗാധമാം എന്നാകാശമാകട്ടെ, നീയും;
നിൻ താരങ്ങളെനിക്കു തന്നേക്കൂ, പിടിക്കുവാൻ.

COMMENTS OF THE POEM
Unnikrishnan E S 23 January 2022

A great metaphorical poem, reflecting the heart of the poet.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success