Sara Teasdale 25 - നീയറിഞ്ഞിരുന്നില്ലേ? Poem by Unnikrishnan Sivasankara Menon

Sara Teasdale 25 - നീയറിഞ്ഞിരുന്നില്ലേ?

Rating: 5.0

This is a translation of the poem 'Did You Never Know? ' by Sara Teasdale


നീയറിഞ്ഞിരുന്നില്ലേ?


നീയറിഞ്ഞിരുന്നില്ലേ, പണ്ടുപണ്ട്
നിനക്കെന്നെയെത്രക്കിഷ്ടമായിരുന്നെന്ന്?
അന്നു നീ ചെറുപ്പം, അഭിമാനി, നിർമ്മലഹൃദയനും;
വളരെ ചെറുപ്പം, അറിയാൻ നിനക്കു പ്രായമായിരുന്നില്ല.

വിധി കാറ്റാണ്! പഴുക്കിലകൾ
അതെത്തുംമുന്പേ പറന്നിരിക്കും
വളരെയകലത്തിൽ, അധികം ദൂരത്തിൽ,
കാറ്റിനു ശക്തികൂടുംകാലത്ത്-
നാമിപ്പോൾ വല്ലപ്പോഴും മാത്രമാണ് കണ്ടുമുട്ടുന്നത്.
പക്ഷേ, നീ സംസാരിക്കുന്നത് കേൾക്കുമ്പോൾ
നിന്റെ രഹസ്യങ്ങൾ ഞാനറിയുന്നു.
പ്രിയനേ, എൻ പ്രിയനേ!

COMMENTS OF THE POEM
Unnikrishnan E S 23 January 2022

Brevity is the most magnificent aspect of the poem.

0 0 Reply
Unnikrishnan E S 23 January 2022

A poem on estranged love. Loved the atmosphere created by the

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success