Sara Teasdale 27 - മൺമറഞ്ഞ പ്രണയം Poem by Unnikrishnan Sivasankara Menon

Sara Teasdale 27 - മൺമറഞ്ഞ പ്രണയം

Rating: 5.0

This is a translation of the poem 'Buried Love' by Sara Teasdale

മൺമറഞ്ഞ പ്രണയം

ക്ലാന്തനിർജ്ജീവമാമെൻ പ്രണയത്തെ ഞാൻ
പൊക്കത്തിൽ വളർന്ന, ഇരുണ്ടൊരു കാട്ടിൽ
ആർക്കും കാണാനാകാത്തൊരിടത്ത്
ഒരു മരച്ചുവട്ടിൽ മറവുചെയ്യും.

അവന്റെ ശരസ്സിൽ ഞാൻ സുമങ്ങളർപ്പിക്കില്ല
കാൽക്കൽ പേരുകൊത്തിയ കല്ല് സ്ഥാപിക്കയുമില്ല
കാരണം, ഞാൻ ഏറെ സ്നേഹിച്ചിരുന്ന ആ സ്വരം
മധുരത്തോടൊപ്പം കയ്പുറ്റതുമായിരുന്നു.

അവനെ അടക്കം ചെയ്തിടത്ത് ഞാൻ പോകില്ലൊരിക്കലും
കാരണം, കാട്ടിൽ അതിശൈത്യമാണല്ലൊ;
എന്റെ കൈകളിൽ കൊള്ളാവുന്നത്ര സന്തോഷം
പെറുക്കിയെടുക്കാനാണ് ഞാൻ ശ്രമിക്കുക.

പരക്കെ കാറ്റടിക്കുന്ന വെയിലത്ത്
ദിവസം മുഴുവൻ ഞാനിരിക്കും;
രാവാകെ ഞാൻ, പക്ഷേ,
മറ്റാരുമറിയാതെ കരഞ്ഞു തീർക്കും.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success