വരൂ
This is a translation of the poem 'Come' by Sara Teasdale
വരൂ,
വിളറിയ അമ്പിളി ഒരു പൂവിതൾ പോൽ
നിർമ്മലമധുമാസസന്ധ്യയിൽ ഒഴുകുമ്പോൾ
നീട്ടിയ കൈകളുമായി എന്നെ സ്വീകരിക്കാൻ വരൂ,
മുദ്രിതാധരങ്ങളോടെ എനിക്ക് നിന്നിൽ ചുറ്റിപ്പടരാൻ വരൂ.
വരൂ,
എന്തെന്നാൽ കൊഴിയും വർഷങ്ങൾ തൻ ചിലന്തിവലയിൽ പെട്ട്
പറക്കാനാകാത്ത ദുർബ്ബലമാമൊരിയ്യാംപാറ്റ മാത്രമാണ് ജീവിതം
ഇപ്പോൾ ഊഷ്മളതയും ആവേശവും നിറഞ്ഞ നാമിരുവരും
കുറഞ്ഞ നാളുകൾക്കുള്ളിൽ പുല്ലിലെ കല്ലുപോൽ നരച്ചുപോകും.
This poem has not been translated into any other language yet.
I would like to translate this poem