This is a translation in Malayalam of the poem ‘But Not To Me' by Sara Teasdale
എനിക്കു മാത്രമില്ല
ഏപ്രിലിലെ ഈ രാവ് കാറ്റൊഴിഞ്ഞതും മധുരവുമാണ്
മരങ്ങളെല്ലാം പൂ നിറഞ്ഞും;
ശാന്തത അവർക്കടുത്തേക്ക് നിശ്ശബ്ദപാദങ്ങളോടെ വരുന്നു,
എന്റെയടുത്തേക്ക് മാത്രമില്ല.
എന്റെ ശാന്തി അവന്റെ ഹൃദയത്തിലാണൊളിച്ചിരിക്കുന്നത്
എന്നാൽ അവിടെ എനിക്ക് സ്ഥാനമില്ലല്ലോ;
ഇന്ന് രാവിൽ എല്ലാവരിലേക്കും പ്രണയമെത്തുന്നു
എന്നിലെയ്ക്കൊഴികെ.
This poem has not been translated into any other language yet.
I would like to translate this poem