ഞാൻ നിന്നെ പ്രേമിക്കുന്നു
This is a translation in Malayalam of the poem ‘ I Love You' by Sara Teasdale.
ഏപ്രിൽ എന്റെ മേൽ കുനിഞ്ഞ്
ഞാൻ ഗാഢനിദ്രയിലാണെന്നറിയുമ്പോൾ
എൻഹൃദയം മരണത്തിലും മറച്ചുവെച്ച ഒരു രഹസ്യം
ഇനിമേൽ, മണ്ണ് മറച്ചുവെയ്ക്കണമെന്നില്ല.
ഏപ്രിൽ അത് പുള്ളുകളോട് പറയുമ്പോൾ
വാനമ്പാടികളും ആ രഹസ്യം അറിയും
അവ ആ മൂന്ന് വാക്കുകൾ വീശുന്ന കാറ്റുകളോ-
ടെല്ലാം മൃദുതരമായ് മന്ത്രിക്കുംപോലെ കൂകും.
അവന്റെ വീടിൻ മേൽക്കൂരയ്ക്കുമേൽ
നാരായണക്കിളികൾ, വിദൂരത്തിൽ പെയ്യും
മഴതൻ സംഗീതസ്വരത്തിൽ അവന്റെ ജനൽ-
പ്പാളിക്കരികെ കുഞ്ഞുകുരുവികളോടത് പറയും.
കുരുവീ, കുഞ്ഞുകുരുവീ,
ഞാൻ ഗാഢനിദ്രയിലായിക്കഴിയുമ്പോൾ
നീ പറയണമെൻ പ്രണയിയോട്
മരണത്തിലും ഞാൻ സൂക്ഷിച്ചൊരാ രഹസ്യം.
This poem has not been translated into any other language yet.
I would like to translate this poem