Sara Teasdale 32 - പറക്കൽ Poem by Unnikrishnan Sivasankara Menon

Sara Teasdale 32 - പറക്കൽ

Rating: 5.0

This is a translation in Malayalam of the poem ‘ The Flight ' by Sara Teasdale.

തൃഷ്ണ നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞുനോക്കൂ
ഞാൻ നിന്നെ പിൻതുടരുന്നുണ്ടെന്ന് അറിഞ്ഞുകൊള്ളു.
നിന്റെ പ്രണയത്തിൽ എന്നെയെടുത്തുയർത്തൂ
മന്ദപവനൻ ഒരു കുരുവിയെയെന്നപോലെ.
വെയിലിലോ, കാറ്റുലയ്ക്കും മഴയിലോ ആകട്ടെ
നമുക്ക് ദൂരദൂരെ അകലങ്ങളിലേക്ക് പറക്കാം--
പക്ഷേ, എന്റെ പ്രഥമ പ്രണയം വീണ്ടുമെന്നെ
വിളിക്കുന്നതായി ഞാൻ കേട്ടുവെങ്കിലോ?

നിന്റെ ഹൃദയത്തിലെന്നെ ചേർത്തുപിടിക്കൂ
ധീരനായ സമുദ്രം നുരയെ എന്ന പോലെ.
അതി ദൂരങ്ങളിൽ നിൻഗേഹമൊളിപ്പിക്കും
പർവ്വതങ്ങളിലേക്ക് എന്നെ കൊണ്ടുപോകൂ;
നിന്റെ വീടിന് ശാന്തികൊണ്ടു മേഞ്ഞ മേൽക്കൂരയും
പ്രണയം സാക്ഷയിട്ട വാതിലുമാണല്ലോ--

എന്നാൽ എന്റെ ആദ്യപ്രണയം ഒരിക്കൽക്കൂടി-
യെന്നെ വിളിക്കുന്നതു ഞാൻ കേട്ടുവെങ്കിലോ?

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success