നിന്റെ പ്രണയത്തിലാണ് ഞാൻ ജീവിക്കുന്നത്
This is a translation in Malayalam of the poem ‘ I Would Live In Your Love ' by Sara Teasdale.
നിന്നോടുള്ള പ്രണയത്തി-
ലലിഞ്ഞാണ് ഞാൻ ജീവിക്കുന്നത്
കടലിൽ കടൽപ്പുല്ലുകൾ
വളരും പോലെ,
ഒഴുകിവരുമോരോ തിരയുമെടു-
ത്തൊപ്പമുയർത്തുമെന്നെ
തിരയോരോന്നും പിൻമടങ്ങുമ്പോൾ
തിരികെക്കൂടെക്കൊണ്ടുപോകും;
എന്നിൽ സമാഹരിക്കപ്പെട്ട
സ്വപ്നങ്ങൾ മുഴുവനും
എന്റെ ആത്മാവ്കുടഞ്ഞു
നിൻമുന്നിലിടും ഞാൻ,
നിന്റെ ഹൃദയം മിടിക്കുന്നതോ-
ടൊപ്പമാകും ഞാൻ മിടിക്കുക,
നിന്റെ ആത്മാവ് നയിക്കുന്ന
വഴിയാണ് ഞാൻ പിൻതുടരുക.
This poem has not been translated into any other language yet.
I would like to translate this poem