Sara Teasdale 39 - കടബാദ്ധ്യത Poem by Unnikrishnan Sivasankara Menon

Sara Teasdale 39 - കടബാദ്ധ്യത

Rating: 5.0

കടബാദ്ധ്യത

A Malayalam translation of the poem "Debt" by Sara Teasdale.

എന്നെ ഇത്രയേറെ ആഴത്തിൽ
ഇത്രനീണ്ട കാലമായി പ്രണയിച്ചു-
കൊണ്ടേയിരിക്കുന്ന നിന്നോ-
ടെനിക്കുള്ള ബാദ്ധ്യത എത്രയാണ്?
നീയെന്നാത്മാവിനൊരിക്കലും
ചിറകുതകിയി, ല്ലേകിയില്ലെൻ-
ഹൃത്തിന്നായൊരു ഗീതവും.

പക്ഷേ, ഞാൻ പ്രേമിച്ചിരുന്നവന്നായി
അവനെന്നെ തരിമ്പും സ്നേഹി-
ച്ചിരുന്നില്ലെങ്കിൽപ്പോലും,
സ്വർഗ്ഗത്തിന്റെ മതിലിലൂടെ
അകത്തേക്ക് നയിക്കുന്ന
കുഞ്ഞുവാതിൽ തുറന്നുകൊടുക്കാ-
നുള്ള ബാദ്ധ്യതയെനിക്കുണ്ട്.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success