സംശയം
A Malayalam translation of the poem 'Doubt' by Sara Teasdale.
എന്റെ ആത്മാവ് വസിക്കുന്നത്
എന്റെ ശരീരമെന്ന ഗൃഹത്തിലാണ്.
അവളും അവളുടെ ഗൃഹവും
രണ്ടും നിന്റേതു തന്നെ.
എന്നാൽ ചിലപ്പോഴെല്ലാമവൾ
ഇത്തിരി മാത്രം നിന്റേതായിരിക്കെ
അതിനേക്കാളേറെ കേളീരതയായ
ഒരു വന്യ സാഹസികയാണ്.
അടങ്ങിയിരിക്കാത്ത സർവ്വദാ
ഉത്സുകയായ ഒരു സ്വതന്ത്രാത്മാവ്.
അവളെന്തുതന്നെ ചെയ്യുമെന്ന്
ഞാനെങ്ങിനെ പറയാനാണ്!
എന്റെ ശരീരം നിനക്ക് വിശ്വസ്ത-
യായിരുന്നെന്ന് എനിക്കുറപ്പുണ്ട്,
പക്ഷേ എന്റെ ആത്മാവ് നിന്നോ-
ടുള്ള വിശ്വാസം ലംഘിച്ചെങ്കിലോ?
This poem has not been translated into any other language yet.
I would like to translate this poem