Sara Teasdale 42 - ഉറക്കത്തിൽ മാത്രം Poem by Unnikrishnan Sivasankara Menon

Sara Teasdale 42 - ഉറക്കത്തിൽ മാത്രം

Rating: 5.0

ഉറക്കത്തിൽ മാത്രം

This is a Malayalam translation of the poem "Only In Sleep" by Sara Teasdale.

ഉറക്കത്തിൽ മാത്രമാണവരുടെ
മുഖങ്ങൾ ഞാൻ കാണുന്നത്.
ഞാൻ കുഞ്ഞായിരിക്കുമ്പോൾ
ഒരുമിച്ച് കളിച്ചിരുന്നവർ.
ലോയിസ് തന്റെ തവിട്ടുനിറമുള്ള മുടി
പിന്നിയിട്ടു തിരിച്ചുവരുന്നു.
ആനിയുടെ വന്യമായ മുടിച്ചുരുളുകൾ
ഉൽസാഹത്തോടെ പാറിക്കൊണ്ടിരിക്കുന്നു.

ഉറക്കത്തിൽ മാത്രമാണ്
കാലം മറന്നുപോകുന്നത്
അവരെല്ലാം ഇപ്പോൾ എങ്ങിനെ-
യിരിക്കുന്നുവോ, ആർക്കറിയാം?
എന്നിരിക്കിലും, പണ്ടെന്നപോലെ
കഴിഞ്ഞ രാത്രിയിലും ഞങ്ങൾ കളിച്ചുവല്ലോ,
കോണിപ്പടിയുടെ തിരിവിൽ
പാവക്കൂട് ഇപ്പോഴുമുണ്ട്.

സ്നിഗ്ദ്ധസുന്ദരമായ അവരുടെ മുഖങ്ങൾക്ക്
വർഷങ്ങൾകൊണ്ട് മൂർച്ച വെച്ചിട്ടില്ല,
ഞനവരുടെ കണ്ണുകളിൽ നോക്കിയിരുന്നു
അവരുടെ നോട്ടം ഇപ്പോഴും മൃദുവായിരിക്കുന്നു,
അവരും എന്നെ സ്വപ്നം കാണുന്നുണ്ടാകുമോ?
ഞാൻ ആലോചിച്ചുപോയി.
എനിക്ക് അവരെന്നപോലെ അവർക്ക് ഞാനും
ഇപ്പോഴും കുഞ്ഞായിത്തന്നെ ഇരിക്കുന്നുവോ?

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success