Sara Teasdale 44 - കിരീടമണിഞ്ഞവൾ Poem by Unnikrishnan Sivasankara Menon

Sara Teasdale 44 - കിരീടമണിഞ്ഞവൾ

Rating: 5.0

കിരീടമണിഞ്ഞവൾ

This is a Malayalam translation of the poem ' Crowned' by Sara Teasdale.

പകുതി ധാരാളിത്തവും പകുതി പിശുക്കും
ചേർന്നൊരു പ്രണയത്തിൽ നീയെന്നെ
നിൻ ഹൃദയത്തിൽ മൃദുവായ് മകുട-
മണിയിച്ചവരോധിച്ച ശേഷം,
ഞാൻ ഒരു കിരീടം ധരിച്ചിട്ടുണ്ട്,
അദൃശ്യമെങ്കിലും ഉജ്ജ്വലമാണത്,
എന്റെ യാത്രയാകട്ടെ, വേറിട്ട
ഉയർന്നൊരു രാജവീഥിയിലൂടെയും.

രാജ്ഞിയായി വേഷംമാറി ഞാൻ
എന്നഭിമാനം വസ്ത്രാഞ്ചലത്താൽ മറച്ച്,
ചന്തയിൽ അരുചിയോടെ കൈമാറ്റ-
ക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ
കടന്നുപോകും, അവരോടുള്ള അനുകമ്പയിൽ
എനിക്ക് കണ്ണീർ പൊടിയും, എന്റെ പ്രൗഢി
അസൂയാലിപ്തമാം ഭീതിയിൽ ഞാനൊളിപ്പിക്കും.

എന്റെ കിരീടം ഇനിക്കുന്നൊരു
രഹസ്യവസ്തുവായ്ത്തന്നെയിരിക്കും,
ഞാനതു പ്രഭാതത്തിലെയും സന്ധ്യയിലെയും
പ്രാർത്ഥനകളാൽ പരിപൂതമാക്കി വയ്ക്കും.

എന്റെ ശിരസ്സിൽ നിന്നത് തിരിച്ചെടുക്കാൻ
നീ വരുമ്പോൾ കരയില്ല ഞാൻ,
ഒരു വാക്കു പോലും ശബ്ദിക്കയുമില്ല,
എൻ രാജൻ, പക്ഷേ നിൻമുന്പിൽ മുട്ടുമടക്കി
എന്റെ കണ്ണിമകൾ ഒരു മുള്ളുകൊണ്ട് കൊരുത്ത്
എന്നേയ്ക്കുമായി ഞാനടച്ചുകളയും.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success