Sara Teasdale 45 - സഹതാപം Poem by Unnikrishnan Sivasankara Menon

Sara Teasdale 45 - സഹതാപം

Rating: 5.0

സഹതാപം

This is a Malayalam translation of the poem " Pity" by Sara Teasdale.

എന്റെ കാമുകന്റെ മുഖം അവ-
രൊരിക്കലും കണ്ടിട്ടില്ല,
ഞങ്ങളുടെ പ്രണയം ഹ്രസ്വമായിരുന്നു
എന്നുമാത്രമാണവർക്കറിയാവുന്നത്,
കുറച്ചുനാൾ അതൊരിളംകാറ്റിൻ
ചാരുതയണിഞ്ഞിരുന്നതായും
പിന്നീട് ശരത്കാലത്തിൽ പൊഴിയു-
മിലപോൽ കടന്നുപോയതായും.

ഞാൻ കരയാത്തതെന്തെന്ന്
അവർ അതിശയിക്കുകയാണ്,
എനിക്കിപ്പോഴും പാടാനാവുന്നത്
അവർക്കസാധാരണമായിത്തോന്നുന്നു,
അവർ പറയുന്നു, 'അവളുടെ പ്രണയം
തീരെ ആഴമില്ലാത്തതായിരുന്നു, നോക്കൂ,
പ്രണയഭംഗത്തിന്റെ ദംശനം എത്ര നിസ്സാര-
മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന്! "

അവരെന്റെ പ്രണയം കണ്ടതേയില്ല,
അവർ അറിയുന്നതുമില്ല, എന്റെ ഹൃദയത്തിന്റെ
ഏറ്റവും രഹസ്യമയമായ ഉള്ളറകളിൽ
ഈശ്വരനെ ഒരിക്കലും കണ്ടിട്ടേയില്ലാത്ത
മനുഷ്യരോട് ദൈവദൂതന്മാരെന്ന പോലെ,
ഞാനുമവരോട് സഹതപിക്കയാണെന്ന്.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success