Sara Teasdale 47 - വൈദ്യൻമാർ Poem by Unnikrishnan Sivasankara Menon

Sara Teasdale 47 - വൈദ്യൻമാർ

Rating: 5.0

വൈദ്യൻമാർ

This is a Malayalam translation of the poem "Doctors" by Sara Teasdale.

ഓരോ രാവിലും ഞാൻ
ഉറങ്ങാതെ കിടക്കുന്നു,
പകലുകളിലും ഞാൻ
കിടക്കയിൽ തന്നെ.

കേൾക്കാമെനിക്കെൻ തല-
യ്ക്കരികിൽ വൈദ്യൻമാർ,
വേദനയും മരണവും, കൂടി-
യാലോചിക്കുന്നു പരസ്പരം.

ശാസ്ത്രഭാഷ, ഔദ്യോഗികഭാവം, ശബ്ദം കുറച്ചും-
ഒരാൾക്ക് രോഗം പെട്ടെന്ന് ഭേദമാവണം
മറ്റെയാൾക്ക് അല്പം പതുക്കെയായാലും
രോഗശമനം ഉറപ്പാകണം, പൂർണ്ണവും.

എന്നെപ്പോലെ വിനീതയായ ഒരാൾക്ക്
ഇതുപോലുള്ള മഹാവ്യക്തികളെന്നരികി-
ലിരുന്ന് എന്റെ രോഗകാര്യം ചർച്ച-
ചെയ്യുന്നുവെന്നത് അഭിമാനകരം തന്നെ.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success