മഞ്ഞുവീഴ്ച
This is a Malayalam translation of the poem "Snowfall " by Sara Teasdale.
'അവൾക്ക് സങ്കടമുള്ളതായി
തോന്നുന്നില്ലല്ലോ', നിങ്ങൾ പറഞ്ഞു,
'അവൾ പുഞ്ചിരിക്കുമ്പോൾ,
കണ്ണുകളിൽ
നക്ഷത്രങ്ങൾ തിളങ്ങുന്നു,
മൃദുസ്വരത്തിൽ ഉള്ള
അവളുടെ മറുപടിയെ ചുറ്റി
അവളുടെ ചിരി
അപ്പൂപ്പൻ താടിയായി.'
'അവൾക്ക്
സന്തോഷക്കുറവെന്തെങ്കിലുമുണ്ടോ? '
നിങ്ങൾ ആവർത്തിച്ചു.
പക്ഷേ
മറ്റൊരാളുടെ ഹൃദയം
പൊട്ടുന്നത് ആരറിയുന്നു?
ആകെ അറിയാൻ കഴിയുന്നത്
സ്വന്തം കാര്യം മാത്രം.
എന്നാൽ
അവൾ നിശ്ശബ്ദയാക്കപ്പെട്ടതാ-
യാണ് എനിക്ക് തോന്നുന്നത്,
നായാട്ടുകാരന്റെ, മഞ്ഞുവീണ്
ശ്വാസം മുട്ടി മരിച്ച, തീക്കുണ്ഡമായി
അവളുടെ ഹൃദയം എന്ന് തോന്നും വിധം
അവൾ നിശ്ശബ്ദയായിരിക്കുന്നതായി.
This poem has not been translated into any other language yet.
I would like to translate this poem