Sara Teasdale 49 - ഇൻഡ്യൻ ഗ്രീഷ്മം Poem by Unnikrishnan Sivasankara Menon

Sara Teasdale 49 - ഇൻഡ്യൻ ഗ്രീഷ്മം

Rating: 5.0

ഇൻഡ്യൻ ഗ്രീഷ്മം

This is a Malayalam translation of the poem "Indian Summer" by Sara Teasdale.

വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന
ഇൻഡ്യൻ ഗ്രീഷ്മത്തിലെ കാവ്യമയമാം രാത്രി,
പരിമളമില്ലെങ്കിലും
ഗാനമുഖരിതമായ
നിഴൽമൂടിയ വയലുകൾ,
കിളികളൊന്നുമല്ല
പ്രാണികളുടെ നിലയ്ക്കാത്ത,
ശാഠ്യപൂർവ്വമായ നിസ്സംഗജപം.

പുൽച്ചാടിയുടെ ചൂളമടി,
അങ്ങകലെ, ഉയരെ
മേപ്പിൾ മരങ്ങളിൽ
നിശ്ശബ്ദതയെ മെല്ലെ ഉരച്ചു-
പൊടിച്ചുകൊണ്ടിരിക്കുന്ന
ഒരു ചീവീടിന്റെ ചക്രം,
ഗ്രീഷ്മാതപത്തിൽ ക്ഷീണിതനായ
നുറുങ്ങിക്ഷയിക്കുന്ന ചന്ദ്രൻ

ഞാൻ നിന്നെ ഓർമ്മിക്കട്ടെ
കുഞ്ഞുപ്രാണികളുടെ ശബ്ദം
നിലാവിൽ കാണുന്ന കളച്ചെടികൾ
ആസ്റ്റർ ചെടികൾ പിണഞ്ഞ പാടങ്ങൾ-
ഓർക്കട്ടെ ഞാൻ നിന്നെ,
മഞ്ഞുവീഴ്ചയാൽ മൗനിയായ
ഹൃദയശൂന്യനായ ഹേമന്തകാലം
ഇതാ, ഇങ്ങെത്തിക്കഴിഞ്ഞു.

പിരിയുന്നേരം തമ്മിൽ മറക്കില്ലെന്നുറച്ച്
ഇണകൾ ദീർഘനേരം പരസ്പരം തങ്ങൾ
ആശ്രയിക്കും കൺകളിൽത്തന്നെ
നോക്കിക്കൊണ്ടിരിക്കുന്നതുപോൽ
കൊയ്തൊഴിഞ്ഞ് വിശ്രമിക്കും വയലുകളിൽ
കണ്ണയച്ചു ഞാനിരിക്കുമ്പോൾ,
നീയെൻ ആത്മാവിനുമേൽ
നിൻ മൗനാനുഗ്രഹങ്ങൾ മന്ത്രിക്കണം.

POET'S NOTES ABOUT THE POEM
Note: This poem was originally published under the name "September Midnight" in the magazine "Poetry", March 1914 (Magazine of Poetry Foundation) . One must be wondering, how September could be termed ‘summer' in the US. The following explanation seems to satisfy one. The precise origin of "Indian Summer" is uncertain, but here is a commonly accepted definition: A warm, tranquil spell of weather in the autumn, especially after a frost or period of abnormally cold weather. The term originated in the United States and came into use in about 1778. J. M. Flowers provided the following interesting explanation that predates 1778. He writes, "My wife and I were vacationing in Scotland and we overheard a Scott mention Indian Summer. I asked how the term started in Scotland. He said it had to do with sending British troops to India in the late fall. The weather was still warm in India — thus the term "Indian Summer."
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success