Sara Teasdale 50 - പനിനീർപ്പൂവും തേനീച്ചയും Poem by Unnikrishnan Sivasankara Menon

Sara Teasdale 50 - പനിനീർപ്പൂവും തേനീച്ചയും

Rating: 5.0

പനിനീർപ്പൂവും തേനീച്ചയും

This is a Malayalam translation of the poem "The Rose And The Bee" by Sara Teasdale.

ഞനൊരു തേനീച്ചയും
നീ ഒരു പനിനീർപ്പൂവും
ആയിരുന്നെങ്കിൽ
ആ നരച്ച കാറ്റടിക്കുംവേളയിൽ
അകത്തുകടക്കാനെന്നെ
അനുവദിക്കുമായിരുന്നോ?
നിന്റെ പൂവിതളുകൾ വിടർത്തി
അകത്തിപ്പിടിച്ചുകൊണ്ട്
നിന്റെ ഹൃദയത്തിനടുത്തേക്ക്
എന്നെ കടത്തിവിടുമായിരുന്നോ,
നീയൊരു പനിനീർപ്പൂ ആയിരുന്നെങ്കിൽ?

മറിച്ച്
ഞാനൊരു പനിനീർപ്പൂവും
നീയൊരു തേനീച്ചയു-
മായിരുന്നെങ്കിൽ,
നീ ഒരിക്കലെന്നടുത്തു വന്നാൽ
ഒരിക്കലും തരിച്ചുപോകാൻ പാടില്ല.
എന്റെ പ്രണയത്തെ ഞാൻ, അവസാനം,
എൻ ഹൃദയത്തോട് ചേർത്തുപിടിക്കും.
എൻ പൂവിതളുകൾ അടച്ച്
നിന്നെയെന്നുള്ളിൽ ഞാ-
നിറുകെപ്പിടിക്കും,
നീയൊരു തേനീച്ചയായിരുന്നെങ്കിൽ!

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success