Sara Teasdale 81 - പഴയ ഈണങ്ങൾ Poem by Unnikrishnan Sivasankara Menon

Sara Teasdale 81 - പഴയ ഈണങ്ങൾ

Rating: 5.0

This poem is a translation in Malayalam of the poem " Old Tunes" by Sara Teasdale.

പഴയ ഈണങ്ങൾ

കാറ്റില്ലാത്തപ്പോൾ ഹീലിയോട്രോപിന്റെയും
പനിനീർ പൂവിന്റെയും സുഗന്ധം
തിരമാലപോൽ പൂന്തോപ്പിൽ ഒഴുകിനടക്കുന്നു,
എവിടുന്നു വന്നു, പോകുന്നതെങ്ങോട്ട്, എന്നറിയില്ല;
അതുപോലെയാണ് പഴയ ഈണങ്ങൾ
എന്റെ മനസ്സിലേക്കൊഴുകിയെത്തുന്നത്,
എന്നിട്ട്, ഒരടയാളം പോലുമവശേഷിപ്പിക്കാതെ
എന്നിൽനിന്നെങ്ങോട്ടോ പോയ്മറയുന്നതും,
നിശ്ശബ്ദമാം കാറ്റ് വഹിക്കും സുമഗന്ധംപോൽ.
അടുത്ത നിമിഷത്തിൽ അന്തരീക്ഷം നിശ്ചലമാകും
കടന്നുപോം കാലത്തിൻ ചിരിയും വേദനയു-
മിനി വരില്ലെന്നു ഞാനറിയുന്നു.

ഇരുണ്ട ഒരു തടാകത്തിൽ,
ചന്ദ്രനിൽ നിന്ന് പൊടിഞ്ഞു വീഴുന്ന
ജ്യോതിർമയമാം നിലാവി-
ന്നിതളുകളെയെന്നപോൽ
കുറെ ഈണങ്ങൾ പിടി-
ച്ചെടുക്കാൻ ഞാൻ ശ്രമിച്ചു.
എന്നാലവ ഒഴുകിയകന്നു,
യുവത്വമോ സുഗന്ധമോ
തിങ്കളിൻ പൊന്നോ
പിടിച്ചുവെയ്ക്കാൻ
ആർക്കാണ് കഴിയുക!

COMMENTS OF THE POEM

Old Tunes by Ms Teasdale

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success