Sara Teasdale 82 - ആൽക്കെമി Poem by Unnikrishnan Sivasankara Menon

Sara Teasdale 82 - ആൽക്കെമി

Rating: 5.0

This poem is Translation of the Poem ‘Alchemy' by Sara Teasdale

വസന്തം, ഒരു പീതഡെയ്സിച്ചെടിയെ
മഴയിലേയ്ക്ക് കൈപിടിച്ചുയർത്തുംപോൽ
ഞാനെൻ ഹൃദയത്തെ മെല്ലെയുണർത്തുകയാണ്;
എന്റെ ഹൃദയം മനോഹരമായൊരു കോപ്പയാകുകയാണ്
അതിൽ നിറയുന്നതെൻ വേദന മാത്രമാണെങ്കിലും.

പൂക്കളിലും ഇലകളിലും നിന്ന്
അവയ്ക്ക് വർണ്ണചാരുതയേകുന്ന
ഓരോ കണങ്ങളേയും ഞാൻ പഠിച്ചെടുക്കും,
കഠിനദുഃഖത്തിൻ നിർജ്ജീവമാം മുന്തിരിച്ചാറിനെ
ഹിരൺമയജീവനാക്കി മാറ്റുവാനായ്.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success