വർഷങ്ങൾ പോകെ, എന്റെ ഹൃദയം കൂടുതൽ സമ്പന്നമായിരിക്കുന്നു
വരുന്ന ഓരോരുത്തരുമായി ആശയവിനിമയം നടത്തേണ്ടുന്നതിന്റെയോ
ചിന്തകൾക്ക് നാവിനാൽ വാക്കുകളുടെ രൂപം കൊടുക്കേണ്ടുന്നതിന്റെയോ
ആവശ്യം ചെറുപ്പകാലത്തേക്കാൾ ഇന്നെനിക്ക് കുറവാണ്.
എനിക്ക് ഞാനും എന്റെ ഇച്ഛാശക്തിയുടെ പ്രേരണയും ഉണ്ടെങ്കിൽ
വേനൽക്കാലരാവിൽ കുന്നുകയറി മേലെ നക്ഷത്രങ്ങൾ
ഇരച്ചെത്തുന്നതു നോക്കിയിരിക്കാനുള്ള ശക്തിയുമുണ്ടെങ്കിൽ
അവർ വരുന്നതും പോകുന്നതും എനിക്കൊന്നുതന്നെ.
ഞാൻ അവരെ ഇഷ്ടപ്പെടുന്നതേക്കാൾ കൂടുതൽ
ഇഷ്ടപ്പെടുന്നുണ്ടെന്ന് അവർ കരുതിക്കൊള്ളട്ടെ,
യഥാർത്ഥത്തിൽ ഞാൻ തനിയെ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിലും
അവരോട് എനിക്ക് താല്പര്യമുണ്ടെന്ന് അവർ സങ്കല്പിച്ചുകൊള്ളട്ടെ,
അത് അവരുടെ അഹന്തയ്ക്ക് വളമാകുന്നുവെങ്കിൽത്തന്നെ എനിക്കെന്താണ്?
ഞാനാകട്ടെ, ഒരു കല്ലുപോൽ, പൂവുപോൽ സ്വയം പരിപൂർണ്ണയാണ്.
This poem is a Malayalam Translation of the poem "The Solitary" by Sara Teasdale
The third line of the poem reads ‘To share myself with every comer' which I have chosen to translate as ‘to share my ideas and views with everyone who comes to me'…
This poem has not been translated into any other language yet.
I would like to translate this poem
I am sure that Sara has not meant ‘to share my body with everyone who comes" by the words " To share myself with every comer"… I am sure.