ജലധാര മഴയിൽ ചെറുതായി വിറയ്ക്കുന്നു
ലാ്ഓറൽ മരങ്ങളിൽനിന്ന് വെള്ളം ഇറ്റിറ്റുവീഴുന്നു
വാടി നിറംമങ്ങിയ പനിനീർപ്പൂക്കൾ പൊഴിയുന്നു
മാർബ്ൾ സറ്റയ്ർ പൂമ്പാറ്റ ഒരു ചരമഗീതം പാടുന്നു
അതിൽ മഴയുടെ സുഗന്ധം സംഗീതമാകുന്നു.
ജലംതൂവുന്ന ലാ്ഓറൽമരമേ, അപ്പോളോദേവന്റെ പുണ്യവൃക്ഷമേ
ഡാഫ്നെയുടെ ആ ദ്രുതഭാഗ്യം എനിക്കും ലഭിക്കുമെങ്കിൽ
ആത്മാവിനെ ഒരുവേള അനങ്ങാതെനിർത്തി ഈ ചരിഞ്ഞുവീഴും മഴയിൽ
ഒരു മണിക്കൂർ നേരത്തക്കെങ്കിലും ഞാനൊരു ലാ്ഓറൽമരമായി മാറിയേനെ.
This poem is Malayalam Translation of the poem 'Villa Serbelloni, Bellaggio' by Sara Teasdale
This poem has not been translated into any other language yet.
I would like to translate this poem