ഋതു
--------
എല്ലാ കാലവും ഭൂമിയിൽ
വസന്തമായിരുന്നെങ്കിൽ
എന്ന മോഹനമായൊരു ആശ
കാവ്യാത്മകമെങ്കിലും
തികച്ചും അർത്ഥശൂന്യമാണ്
അങ്ങിനെയൊരു കാലത്ത്
ജീവൻ തുടിക്കുന്ന
മനോഹരമായ പൂക്കളെപ്പോലും
ആരും ശ്രദ്ധിക്കാതെ പോവുന്നു
പൂന്തോട്ടങ്ങളിൽ പ്രണയ
ദേശാടകരെത്താതാവുന്നു
പൂക്കൾ പ്രതീക്ഷകളല്ലാതാവുന്നു
സ്വപ്നങ്ങളെല്ലാമില്ലാതാവുന്നു
This poem has not been translated into any other language yet.
I would like to translate this poem
Every season is different, like this poem