Snehageetham Poem by Suresh Kumar EK

Snehageetham

Rating: 5.0

സ്നേഹഗീതം
- - - - - - - - - - -
ചുണ്ടുകൾ ഉമ്മ വെക്കാനുള്ളതാകുമ്പോൾ
ചരിത്രത്തിൽ യുദ്ധങ്ങളില്ലാതെയാവുന്നു.

സ്നേഹിക്കുന്നവരൊന്നാവുമ്പോൾ
പ്രപഞ്ചമതിന്റെ താളം കണ്ടെത്തുന്നു.

ഹൃദയത്തിലൊരു മിന്നൽ പിടയുമ്പോൾ
പ്രേമമതിന്റെമിഴികൾ വിടർത്തുന്നു.

നെഞ്ചോട് നെഞ്ച് ചേർന്നമരുമ്പോൾ
ജീവിതമതിന്റെ അർത്ഥങ്ങളറിയുന്നു.

കണ്ണുകളിൽ സ്നേഹം വഴിയുമ്പോൾ
കാലം നീതിമാനായെങ്ങുംവിലസുന്നു.

പുഞ്ചിരി മനസ്സിൽ വിളങ്ങുമ്പോൾ
സ്നേഹത്തിൻനീരുറവകളുണരുന്നു.

എല്ലാ മോഹങ്ങളുമില്ലാതാകുമ്പോൾ
ജീവിതരാഗങ്ങൾ പൂർണ്ണമാവുന്നു.

Friday, December 18, 2020
Topic(s) of this poem: love
COMMENTS OF THE POEM
Sk Nambiar 21 December 2020

A beautiful universal poem

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success