Sooryathapam Poem by Suresh Kumar EK

Sooryathapam

സൂര്യതാപം
-----------------
സൂര്യനെരിയുന്നു
ആളുന്ന ആത്മാവുമായി
തിളയ്ക്കുന്ന സംഘർഷങ്ങളെ
സ്വന്തം കോശങ്ങളിലവാഹിച്ചു
അണയാത്ത ഊർജ്ജമായിത്തീർന്നു
അനന്തപ്രകാശപ്രവാഹമാവുന്നു
അണുഹൃദയങ്ങൾ വേദനയോടെ പിളർന്നു
ശക്തിയുടെ പ്രപഞ്ചമൊരുക്കുന്നു.
സൗരയൂഥങ്ങളിൽ ജീവനുണരുന്നു
ഊർജ്ജമുൾക്കൊണ്ട് തുടിച്ചുയരുന്നു
കരളെരിഞ്ഞു പുകയുന്നതറിഞ്ഞു കൊണ്ടു
കാലചക്രം വലിച്ചു മുൻപോട്ട് കുതിക്കുന്നു
ഈ ഭൂമിയിൽ വസിക്കുന്നവരോ
സൂര്യനെ എന്നും കുറ്റം പറയുന്നു
ക്രൂരരശ്മികളെന്നു വിളിച്ചു
വെറുതെ മുഖം തിരിക്കുന്നു
കറുത്ത കണ്ണടകളണിഞ്ഞു
സൂര്യനെ എപ്പോഴും മറക്കുന്നു
സൂര്യനോ നിഷ്കളങ്കമായി ചിരിക്കുന്നു.

ചന്ദ്രനോ
സൂര്യവെളിച്ചത്തെ എല്ലായ്പോഴും
പ്രതിഫലിപ്പിക്കുക മാത്രം ചെയ്യുന്നു
നിലാവിന്റെ സൗന്ദര്യം ഏവരും വാഴ്ത്തുന്നു
ഈ ലോകം കണ്ണാടികളെ ആദരിക്കുന്നു.

COMMENTS OF THE POEM
prasanna 26 December 2020

This world is behind illusions

0 0 Reply
Sk Nambiar 26 December 2020

moon gets all the praise instead of sun

0 0 Reply
Sk Nambiar 26 December 2020

But praise goes to moon always

0 0 Reply
Sk Nambiar 26 December 2020

Sun do all the thing

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success