നിഷ്കാമം
- - - - - - - -
താമരയിലയിലെ വെള്ളത്തുള്ളി
തിരക്കിട്ടങ്ങുമിങ്ങുമുരുളുന്നു
കാറ്റിൽ പാഞ്ഞുനടക്കുന്നു
വീതിയേറിയ ഹരിതപ്രതലത്തിൽ
ഒട്ടുമേ പുരളാതെ, നിസ്സംഗനായ്
മിനുത്തു മൃദുലമായ മേനിയഴകിൽ
ആസക്തിയോടൊട്ടാതെ
നിർമ്മമതയോടെ, വെള്ളത്തുള്ളി
സൂര്യരശ്മികളായിരങ്ങളായി
പ്രതിഫലിപ്പിച്ചു കൊണ്ട്
വിടർന്നു ചിരിക്കുന്ന പൂവിനെ
ചുറ്റുന്ന വണ്ടുകളെശ്രദ്ധിക്കാതെ
ഇതാ വെള്ളത്തുള്ളി
എല്ലാമറിയുന്നവൾ
ഒന്നുമറിയാത്തപോലെ
എല്ലാറ്റിനും നടുവിൽ
ശ്രദ്ധാകേന്ദ്രമായിത്തിളങ്ങുക
ചുറ്റുപാടുകളോട്
ഒരു ബന്ധവുമില്ലാതെ
This poem has not been translated into any other language yet.
I would like to translate this poem