Vikarshanam Poem by Suresh Kumar EK

Vikarshanam

Rating: 5.0

ആകർഷണത്തിന്റ ആകത്തുകയാകുന്നതും
വികർഷണം
ചരിത്രത്തിന്റെ ആദ്യപാഠമായുയർന്നതും
വികർഷണം
പ്രപഞ്ചതാളമായിതുടങ്ങീടുന്നതും
നിശ്ശബ്ദമാം മഹാ വികർഷണം
ജീവന്റെ ശക്തിയായ് തീരുന്നതും
സൂക്ഷ്മമാംവികർഷണം
പ്രണയമാം പ്രപഞ്ചത്തിൻ
കഠിനമാം കയ്പുരസം മാറിയാൽ
മധുര മോഹന മനോജ്ഞമാം
ശക്തിരൂപം വികർഷണം
ആകര്ഷണവലയങ്ങളിലദൃശ്യമാകും
നിറഞ്ഞു വിങ്ങി മുട്ടാതൊഴിയുന്ന
മഹാസ്ഫോടന സമന്വയം
ഗുരുത്വതാളം
വികർഷണം

COMMENTS OF THE POEM
Prasana Mp 19 December 2020

A beautiful poem New arguement Scientifically poetic

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success