ടുസ്സാനില്‍ വിഷു (Vishu in Tucson, Arizona, USA) Poem by Madathil Rajendran Nair

ടുസ്സാനില്‍ വിഷു (Vishu in Tucson, Arizona, USA)

Rating: 4.8

വിഷുപ്പൂക്കളില്ല, വിഷുവിനെന്തര്‍ത്ഥം
വിഷമിച്ചിരിക്കുകയായിരുന്നു

വിഷുദിനം വന്നു വിദൂരമാം ടുസ്സാനില്‍
വിരസത മാറ്റുവാന്‍ പൂക്കള്‍ വാങ്ങി
വിഷുക്കണിവെച്ച് പുറത്തേക്ക് നോക്കുമ്പോള്‍
വിഷുവതാ പൂത്തുനില്‍ക്കുന്നു ചുറ്റും

മേട്ടിലും കുന്നിലും താഴ്വരച്ചോട്ടിലും
പാലോവെര്‍ഡെകള്‍ പൂത്തുനില്പു
നീലമലകളെ പുല്കി ലസിക്കുന്ന
ടുസ്സാനെ മഞ്ഞയുടുപ്പിടീച്ച്

സൂര്യന് മേഷത്തില്‍ അശ്വിനീസംഗമം
കേരളാഘോഷം വിശേഷം വിഷു
വിണ്ണില്‍ നടക്കുമീ ഉത്സവം ആഗോള-
സംഭവം നാമതറീയുന്നീല

കാറ്റിലും മണ്ണിലും വിഷുവുണ്ട്
കൂടാതെ അശ്വതീസൂര്യന്മാരെല്ലാര്‍ക്കുമുണ്ട്
നാട്ടിലായാലും മറുനാട്ടിലായാലും
പ്രകൃതി വിഷുക്കണി വെച്ച‍ിരിക്കും

പാലോവെര്‍ഡെയും വിഷുക്കണിക്കൊന്നയും
പെറ്റമ്മ പ്രകൃതിക്ക് മക്കള്‍ മാത്രം
ഇവിടെ ടുസ്സാനില്‍ വിഷുവിതാ വന്നല്ലൊ
പാലോവെര്‍ഡെകള്‍ ഒത്തിരി പൂത്തല്ലൊ

വിഷുപ്പൂക്കളില്ല, വിഷുവിനെന്തര്‍ത്ഥം
വിഷമം തീര്‍ത്തെന്റെ പൂക്കള്‍ ചിരിച്ചല്ലൊ!

ടുസ്സാനില്‍ വിഷു (Vishu in Tucson, Arizona, USA)
Saturday, April 11, 2015
Topic(s) of this poem: celebration
POET'S NOTES ABOUT THE POEM
Vishu, a festival of Kerala, India, is normally celebrated around 14th April every year when the Sun enters Aries (Mesha) of the fixed zodiac followed by Indians. It coincides with the baishakhi festival of North India. Last year, I was in Tucson, Arizona, USA, during that time, and the luxuriant beauty of paloverdes all golden yellow (see image below) inspired this poem.
COMMENTS OF THE POEM
Unnikrishnan E S 21 September 2016

Sir, The language of flowers is universal, no doubt. But, it is the nature's skill to bloom the equivalent of kanikkonna in Tucson, that is really wonderful. Beautiful poem on nature and its intrigues.10+

1 0 Reply
Kee Thampi 14 April 2015

Vishu is a festival of Crakkers or Flowers....... നീലമലകളെ പുല്കി ലസിക്കുന്ന ടുസ്സാനെ മഞ്ഞയുടുപ്പിടീച്ച്

1 0 Reply
Valsa George 12 April 2015

Yes, Nature arranges a feast to the eye with the yellow flowers every where during this season of Vishu! So your Vishu in Arizona became a visual feast with the flowers of paloveres and your regret over the absence of Vishu konna got compensated by the yellowish tinge of those flowers! As usual, your Malayalam poems are a joy to read!

1 0 Reply
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success