Wind Poem by SALINI NAIR

Wind

Rating: 4.5

കാറ്റ്
ഒരു സൂര്യകണം നിന്നെതഴികിയോ
ഇന്നത്തെ പ്രശാന്തമാം പകലിനൊപ്പം
ഇന്നലെ മഴയുടെ സ്നിഗ്ധമാം
താളത്തിൽ മുരളിക മീട്ടിയിന്നാകാശം
പാടാത്ത രാഗമൊന്നോര്ത്തു രാവിൽ

സായന്തനത്തിന്ടെ മണിവീണയിൽ
നിൻ തന്ത്രിയാലെ വിരൽ മീട്ടി
ചിരപരിചിതമാമൊരുനാദമായരികിൽ വന്നു
ഒരു തെന്നലായ് വന്നണഞ്ഞു

യാത്രകൾ നിദാന്തമായ് തുടരുക നിനക്കായ്
യാത്രാമൊഴി ഇന്നിനി ശൂന്യമല്ലോ
നാളെ നീ വരുമീ വഴിത്താരിൽ
എന്തിനോവേണ്ടി ഞാൻ കാത്തു നിൽക്കാം.

©2017 SALINI.S.NAIR. All rights reserved

Wednesday, August 30, 2017
Topic(s) of this poem: nature
COMMENTS OF THE POEM
Jazib Kamalvi 28 September 2017

A nice poetic imagination, Salini. You may like to read my poem, Love and Lust. Thanks.

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success