ജ്വലിക്കാതെ
- - - - - - - - - -
പുകഞ്ഞു കത്തുന്നത് നന്നല്ല
വെളിച്ചമുണ്ടാവില്ല തീരെ
ദുർഗന്ധമാവുകയും ചെയ്യും
ഉള്ളിൽ അല്പം തീയുണ്ടാവും
എന്നാലരുമത് ശ്രദ്ധിക്കയുമില്ല
കറുത്ത് കനത്ത പുകയുടെ
സാമീപ്യമാരുംഇഷ്ടപ്പെടുകയില്ല
ഇടക്ക് മാത്രം ചില പൊട്ടിത്തെറികൾ
ജ്വാലകളൊന്നുമുയർത്താതെ അത്
മെല്ലെ മെല്ലെ കുമിഞ്ഞു തീരുന്നു.
This poem has not been translated into any other language yet.
I would like to translate this poem
To die without making any footprints Is just the same. good poem