മുള്ളുവേലിക്ക് അപ്പുറമിപ്പുറം Poem by Madathil Rajendran Nair

മുള്ളുവേലിക്ക് അപ്പുറമിപ്പുറം

Rating: 5.0

കണ്ണില്‍ നോക്കി നാം നിന്നു പരസ്പരം
മുള്ളുതിങ്ങുന്ന വേലിക്കിരുപുറം
ഓടിയെത്തും കിഴക്കന്‍ സമീരണന്‍
മാമരങ്ങളെയാട്ടി കുടുങ്ങിയൊ-
രമ്പിളിപ്പന്ത് തേടിപ്പിടിക്കവെ,
വാശിയേറുന്ന ബാലന്‍ കളിപ്പാട്ടം
വീശിയാര്‍ത്ത് കളിക്കുന്ന പോലവെ.

നാഴികയ‍ഞ്ചു ചെല്ലണമിന്നിയും
സൂര്യനെത്തി ദിവസമൊരുക്കുവാന്‍,
നിന്‍റെ കണ്ണുകള്‍ നക്ഷത്രബിന്ദുക്കള്‍
പോലെ മിന്നി, അതില്‍ നോക്കി നിന്നു ഞാന്‍.


മിണ്ടിയില്ല ഒരുവാക്കു പോലുമെ,
ചൊല്ലി മിണ്ടാതെ തന്നെ നാമെല്ലാമെ.


നന്ദി, പ്രിയെ! ആ മധുരിക്കുമോര്‍മ്മക്ക്.
എന്നും ശശാങ്കനെ മാമരച്ചില്ലകള്‍
തേടിപ്പിടിച്ചു പന്താടിരസിക്കുമ്പോള്‍,
ഓടിവരാറുണ്ട് ഹൃത്തടത്തിങ്കല്‍ നിന്‍
കോമളസ്മേരവും താരകക്കണ്‍കളും,
എവിടെയാണുനീയെങ്കിലും മല്‍ സഖി,
ഇഹമാകിലും പരമാകിലും, അല്ല
കമിതാക്കള്‍ക്കെങ്ങാനും മരണമുണ്ടോ?

This is a translation of the poem Over The Bamboo Fence by Madathil Rajendran Nair
Saturday, September 10, 2016
Topic(s) of this poem: love
POET'S NOTES ABOUT THE POEM
This is my own translation of my English poem 'Over The Bamboo Fence'. Since the original is mine, I have taken some liberty with the imagery.
COMMENTS OF THE POEM
Kumarmani Mahakul 18 September 2016

We looked at each other in the eye. And even re sprinklers by silence they judge well this marvelous translation. Interesting definitely this is.10

1 0 Reply
Valsa George 13 September 2016

What a splendid translation....! I envy you! Without deviating from the spirit or mood of the English version, you have done a beautiful translation! 10+++++

1 0 Reply
Unnikrishnan E S 10 September 2016

Jules Renard has written, Love is like an hourglass, with the heart filling up As the brain empties. And here, ഓടിവരാറുണ്ട് ഹൃത്തടത്തിങ്കല്‍ നിന്‍ കോമളസ്മേരവും താരകക്കണ്‍കളും, എവിടെയാണുനീയെങ്കിലും മല്‍ സഖി, ഇഹമാകിലും പരമാകിലും, അല്ല കമിതാക്കള്‍ക്കെങ്ങാനും മരണമുണ്ടോ? Two totally different views on love.

1 0 Reply
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success