കരയുന്ന ഭുമിയമ്മ Poem by Ashly Raju

കരയുന്ന ഭുമിയമ്മ

Rating: 5.0


തമസ്സിൻ ഭീതിയിൽ നിന്നും

സ്നിഗ്ദ്ധമാം കിനവുമയി

ഉണരുന്നു ഭൂമി.

അമ്മതൻ രമ്യഭാവത്തോടെ

ജ്വലിക്കുന്നു ഹൃദയം.

ഭുമിതൻ ഹൃദയത്തിൽ

വേരുറപ്പിച്ച മക്കളുടെ

ഞരമ്പുകളുടെ ത്വരയെ

അകറ്റുവനായ് കത്തുന്ന മനമേ

കുത്തി നോവിക്കുന്നു.

തൻ സന്താനങ്ങളെ നോക്കി

എന്തിനു പൊഴിക്കുന്നു ദിവ്യമാം ആശ്രു

എന്തിനു നിൻ ജീവാത്മാവ്.

ആ ജനനിയെ പിഴിഞ്ഞു നുകരാൻ

കൊതിക്കുന്ന നീച്ചരല്ലോ നാം.

പുഴയുടെ നാദത്തിലൂടെ

മഴയുടെ ഇരമ്പലിലൂടെ

കാറ്റിന്റെ മർമരത്തിലൂടെ

നമ്മോട് കേഴുന്ന അമ്മയെ

എന്തേ കേൾക്കത്തൂ.

എന്തേ അറിയാത്തൂ.

എങ്കിലും താതേ

നീ നിൻറെ നാസരന്ത്രങ്ങലിലൂടെ

ഒഴുകുന്ന ഓരോ കണിക ജീവനും

സുതരുടെ ചുണ്ടുകളിൽ

തേൻ വിടരുവനായ്

പൊഴിക്കുന്നു

എന്തേ അവർ നിൻറെ

രോദനം അറിയുന്നില്ല

എന്തേ നിൻറെ പിടച്ചിൽ

അവർ കാണുന്നില്ല

കാർമേഘങ്ങളിലൂടെ

വിവർണമാം നിൻ മുഖം

തുറന്നു കാണിച്ചിട്ടും

എന്തേ നിൻ ആസ്യത്തിൽ

അവരുടെ മിഴികൾ തറക്കുന്നില്ല

ചേദ്യം ചെയ്ത്

നിൻ ജീവൻ നിർവീര്യമാക്കനല്ല

കുത്തി നോവിക്കുന്നു

നിൻ തുടിപ്പിനെ

എൻ മനക്ലേശം കൊണ്ടു മാത്രമേ....

COMMENTS OF THE POEM
Sekharan Pookkat 20 November 2013

needs correction in some of the lines- see I am not proficient enough to type in Malayalam otherwise.I may do it. good write- my best wishes- please read my poems and add your comments- I rate 10/10

0 0 Reply
Aswath Raman 18 August 2013

Impressive! Karayunna Bhoomiyamma, with some effort I read. Brilliant poem Ashly! If time permits, please read some of my Malayalam poems I have posted here!

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success