കാത്തിരിപ്പ്! Poem by Ashika Murali Acharya

കാത്തിരിപ്പ്!

Rating: 4.0

തീരങ്ങൾ ഓരോന്നായി ചികഞ്ഞു തിരഞ്ഞു ഞാൻ,  
തണൽ അറിയാത്ത പാതകൾ പിന്നിട്ടുപിന്നെയും,
തേടുന്നതെവിടെയെന്നു അറിയാതെ പതറാതെ,                           
പിന്നെയും പറന്നു  ഞാൻ  വേറെയാ ലോകത്തിന്  മയകാഴ്ച കാണാൻ,
തിരികെ വരുമോഎന്ന്  അറിയാത്ത പ്രതീക്ഷയിൽ,
അലഞ്ഞു ഞാൻ അറിയും ദിശകളിൽ എല്ലാം,  

ആരെയോ തേടുന്നു ഓരോ  മുഖത്തിലും,
പണ്ടൊരുനാൾ എങ്ങോ കണ്ടു മറക്കാൻ ആകാത്തൊരാ മുഖം,
ഒരൊ  ശ്വാസനിശ്വാസത്തിന് ഞൊടിയിടകളിലും.

ദിശകളും മാറി, ഋതുക്കളും മാഞ്ഞു,
ജീവതാളങ്ങൾ ദ്രുതഗതിയിൽ  പാഞ്ഞു,
മരവിച്ചുപോകുന്ന ജീവിത നടുവിലും,
ഓര്ദ്ദളം മാത്രം പൊഴിയാൻ മറന്നൊരു പൂവുപോൽ
നിശബ്ധമായി തേടി ഞാൻ ഓരോ മുകസന്ധ്യയും.
പാതി മറന്ന ആ പാട്ടിന്റെ ഈണവുമായി,
ഇന്നും ഞാൻ വെറുതെ കാത്തിരിപ്പു.

Saturday, May 2, 2020
Topic(s) of this poem: waiting
POET'S NOTES ABOUT THE POEM
Malayalam poetry on awaiting a long lost friends arrival!
COMMENTS OF THE POEM
Unnikrishnan E S 20 December 2021

Maybe, Ashika can render a translation in Hindi as well!

0 0 Reply
Dr Dillip K Swain 20 December 2021

English translation please

0 0 Reply
Suresh Kumar Ek 24 October 2020

Ashika, Dont be pessimistic Dig out the treasures waiting For you under your feet. Being a Malayalee Iam waiting for your poems Suresh

2 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success