ഉണരുന്നു എൻ ഹൃത്തിൽ Poem by prema kumari

ഉണരുന്നു എൻ ഹൃത്തിൽ

Rating: 5.0

ജീവിത സായാഹ്നത്തിൽ
ഏകാന്തത തൻ നിമിഷങ്ങളിൽ
ഓർക്കുന്നു ഞാനെൻ ഭൂതക്കാലം
ഉണരുന്നു എൻ ഹൃത്തിൽ
വേദന തൻ ഗോവണികൾ
പിന്നിട്ട വർഷങ്ങളിൽ
കുന്നുകൂടി എൻ മനസിൽ
ഒറ്റപ്പെടലിൽ ഹിമപർവ്വതം
തേടി ഞാൻ തെല്ലാശ്വാസം മനുജരിൽ
ലഭിച്ചില്ല ശാന്തിയെങ്ങുമെ
പഴിച്ചു ഞാനെൻ ജന്മദിനം
ശപിച്ചു ഞാനെൻ ജീവിതത്തെ
കൊതിച്ചു ജീവിതാന്ത്യത്തിനായ്
കാത്തിരിപ്പൂ ആ ദിനാഗമനത്തിനായ്

Graphic: Jess saved to Sad Pinterest

ഉണരുന്നു എൻ ഹൃത്തിൽ
COMMENTS OF THE POEM

Nice poem on life. Everybody has a final day in the anticipation of whic we push ahead

0 0 Reply
Rini Shibu 25 January 2021

Beautiful poem on loneliness

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success