ക്ഷരാക്ഷരങ്ങൾ
ക്ഷരലോകങ്ങളിൽനിന്ന്
അക്ഷരങ്ങൾ പിറക്കുന്പോൾ
ഉജ്ജയിനി അവനിലേയ്ക്കു
ചുരുങ്ങുകയായിരുന്നു.
ബിസകിസലയാച്ഛേദ-
പാഥേയവുമയി
രജഹംസങ്ങളവ-
ന്നകന്പടി സേവിച്ചു.
മേഘവും മാഘവും
ഋതുക്കളും വധുക്കളും
നഗങ്ങളും മൃഗങ്ങളും
അവനെ സ്വന്തമാക്കി.
അവൻറെ കാവ്യാംഗന-
യിൽ നിന്നു തന്നെയാണ്
മൃഗാംഗനയും നഗാംഗനയും
കണ്ണെറിയാൻ പഠിച്ചത്.
അനന്തരത്നപ്രഭവങ്ങൾ
അവൻറെ കാവ്യ പർവ്വതങ്ങൾ
ഹിമമന്വന്തരങ്ങളിൽ
രാഗിലപുഷ്പവൃഷ്ടി ചൊരിഞ്ഞു.
അവൻറെ ഭൂർജപത്രത്തിൽ
ഉജ്ജയിനിയും മാളവവും
കാവ്യ മഷിക്കറയാ-
യർത്ഥാന്തരന്യസിക്കുന്നു.
അവൻറെ തൂലികാസ്പർശത്തിൽ
മുനികന്യയും മാളവികയും
അവരുടെ അനന്യരാഗങ്ങളും
വനജ്യോത്സ്നകളായവതരിക്കുന്നു.
രാഘവരാമനലിഞ്ഞുപോയ
സരയൂനദി അവൻറെ
ഉരുകുന്ന നെഞ്ചിലേയ്ക്കു തന്നെ
തിളച്ചൊഴുകിയെത്തുന്നു.
രതിയുടെ വിരഹാഗ്നിയിൽ
വ്യസനധൂമിതനായി
കരൾ നൊന്തവൻ പാടുന്നു,
'വിധിനാകൃതമർദ്ധ വൈശസം'
കുലവധുക്കളുടെ വിരഹാശ്രു-
ധാര അവൻറെ കാവ്യമഹാ-
സാഗരത്തെ ലവണമയമാക്കുന്നു
ലാവണ്യവതിയാക്കുന്നു.
അവൻറെ വിടർമിഴികളിൽ
പൂർവദിങ്മുഖം
കൈതകൈരിവ
രജോഭിരാഹതം.
ആ കാവ്യാവൈവിദ്ധ്യ-
കീർത്തിലാവണ്യം
നിലാവുപോലെ പ്രപഞ്ച-
മെങ്ങും ഒഴുകിപ്പരക്കുന്നു.
ഞാനെന്നൊരീ രേണുശകലം
ആ ശീതകിരണധാരയിൽ
മുഴുകി മുഗ്ദ്ധനാകുന്നു
സ്വയമലിഞ്ഞുതീരുന്നു.
This poem has not been translated into any other language yet.
I would like to translate this poem
Nhaannujineepredra sudhayekkandoravsthamthere paarm manmadhananjusaravum thodutheen khayikkathorasksarngalalinjilleasarayuvil kanduninkayyillolippicha kauvarekha ka kha ga gha nja A aksharam naasamillathathathanennarika thanks for shayaring such a beautiful dedication to kaalidasa- vikamorvaseeyavum maalavikagnimithravum koodi oorkaamayirunnu- add my 10++
Thank you for the lovely comments in the form of this wonderful poem. Obliged Sir...